Friday, April 4, 2025

എക്‌സാലോജിക് വിഷയത്തിലെ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശം

Must read

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. വിവാദ വിഷയമായ സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത് ഗൗരവമുളള വിഷയമാണ്.
എക്‌സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്.

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇനി പുതിയ മുഖം ; എംഎൽടി ബ്ലോക്കിന് 100 കോടി, ആർസിസിക്ക് 200 കോടി;പദ്ധതി ഉടൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article