- Advertisement -
തൃശൂര്‍ (Thrissur) : കേരള കലാമണ്ഡലം ചരിത്ര തീരുമാനവുമായി മുന്നോട്ട് കുതിക്കുന്നു. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണ (Dance teacher RLV Ramakrishnan) നെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് ചുമതലയേറ്റു.