Friday, April 4, 2025

അംബാനി കുടിക്കുന്നത് വെറും പാലല്ല, സൂപ്പർ റിച്ച് പ്രോട്ടീൻ പാൽ…

Must read

- Advertisement -

ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. പലപ്പോഴും അംബാനി കുടുംബത്തിലുള്ളവർ മാധ്യമ ശ്രദ്ധ നേടാറുണ്ട്. അതിൽ മുൻപന്തിയിലാണ് മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി.

ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം കെങ്കേമമാക്കിയത് നിത അംബാനിയാണെന്ന് അടുത്തിടെ മരുമകൾ രാധിക മർച്ചന്റ് വ്യക്തമാക്കിയിരുന്നു. ഇത്രയും ചുറുചുറുക്കോടെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന അംബാനിമാർ ദിവസേന കുടിക്കുന്ന പാലിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വെറും പാലല്ല അംബാനി കുടുംബത്തിലുള്ളവർ കുടിക്കുന്നത് മികച്ച ഗുണനിലവാരമുള്ള, ഒരു പ്രത്യേക ഇനം പശുവിൽ നിന്നുള്ള പാൽ ആണ് അംബാനി കുടുംബം വാങ്ങുന്നത്. ഹോൾസ്റ്റീൻ-ഫ്രീസിയൻ ഇനത്തിലുള്ള പശുവിന്റെ പാലാണ് ഇത്. ഈ പാലിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, പ്രോട്ടീന്‍, മാക്രോ ന്യൂട്രിയന്റുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ മുതലായവ ഇവയിൽ കൂടുതലാണ്.

പൂനെയിലാണ് ഈ ഇനത്തിലുള്ള പശുവിനെ കൂടുതലായി വളർത്തുന്നത്. മുകേഷ് അംബാനി, പൂനെയിലെ ഭാഗ്യലക്ഷ്മി ഡയറിയിൽ നിന്നാണ് പാൽ വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ, 35 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഫാമിൽ മൂവായിരത്തിലധികം പശുക്കളാണ് ഇവിടെയുള്ളത്. ഈ ഡയറിയില്‍ ഒരു ലിറ്റര്‍ പാലിന് ഏകദേശം 152 രൂപയാണ് വില.

ഉയർന്ന ഗുണമേന്മയുള്ള പാൽ ലഭിക്കുന്നുൺവെന്ന് ഉറപ്പാക്കാൻ, ഈ പശുക്കൾക്ക് പ്രത്യേക പരിചരണം ലഭിക്കുന്നു, കേരളത്തിൽ നിന്ന് ലഭിക്കുന്ന റബ്ബർ പൊതിഞ്ഞ മെത്തകളിൽ ആണ് പശുക്കൾ കിടക്കുന്നത് പോലും. RO സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത വെള്ളം ആണ് പശുക്കൾക്ക് കുടിക്കാണായി നൽകുന്നത്. നെതർലാൻഡിൽ നിന്നുള്ള ഇനമാണ് ഹോൾസ്റ്റീൻ-ഫ്രീസിയൻ പശുക്കൾ. കറുപ്പും വെളുപ്പും അല്ലെങ്കിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ളവയാണ് ഇവ. പൂർണ്ണവളർച്ചയെത്തിയ ഹോൾസ്റ്റീൻ പശുവിന് 680 മുതൽ 770 കിലോഗ്രാം വരെ ഭാരമുണ്ടാകും. പ്രതിദിനം 25 ലിറ്റർ വരെ പാൽ ലഭിക്കും.

See also  വിദേശപഠനം; ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article