സ്കൂളുകളിൽ അരിവിതരണം പുനരാരംഭിച്ചു…..

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി (lunch crisis) അവസാനിപ്പിച്ച് അരിവിതരണം (Rice distribution) പുനരാരംഭിച്ചു. മന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം. സപ്ലൈകോ (Supply Co) യ്ക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) യും ഭക്ഷ്യ മന്ത്രി ജി ആർ അനിലും (ഭക്ഷ്യ മന്ത്രി ജി ആർ അനിലും (Food Minister GR Anil) യോഗത്തിൽ പങ്കെടുത്തു.

250 കോടി രൂപ ആണ് അരി ഇനത്തിൽ സപ്ലൈകോ (Supply Co) ക്ക് നൽകാനുള്ളത്. വിദ്യാഭ്യാസ വകുപ്പ്‌ കുടിശ്ശിക തീർക്കാത്തതിനാൽ അരി നൽകാനാകില്ലെന്ന് സപ്ലൈകോ (Supply Co) നിലപാടെടുത്തിരുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ ആയതോടെയാണ് മന്ത്രിമാർ യോഗം ചേർന്നത്.

Related News

Related News

Leave a Comment