എട്ട് രൂപയ്ക്ക് ചോറ് അവിയല്‍ സാമ്പാര്‍ തോരന്‍ പാല്‍ മുട്ട… ഇത്രയും ലഭിക്കുമോ?

Written by Web Desk1

Updated on:

സ്‌കൂളു(School)കളിലെ ഉച്ചഭക്ഷണ(Lunch)ത്തിനായി കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക വെറും എട്ടുരൂപ. ചോറിന് പുറമേ സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയും ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയുമുള്‍പ്പെടെയാണ് മെനു.

നിത്യോപയോഗ സാധനങ്ങള്‍ക്കും ഗ്യാസിനും വിറകിനും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധനയോ, ആഹാരം തയ്യാറാക്കുന്നതിന്റെ കൂലിച്ചെലവോ വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകളോ വിദ്യാഭ്യാസ വകുപ്പ് കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഫണ്ടും കുറയും . 150 കുട്ടികള്‍ വരെയുളളയിടത്താണ് 8 രൂപ.

150 മുതല്‍ 500 വരെ കുട്ടികളാകുമ്പോള്‍ ഒരാള്‍ക്ക് 7രൂപയും 500ന് മുകളില്‍ കുട്ടികള്‍ ഉള്ളിടത്ത് ഒരാള്‍ക്ക് 6 രൂപയുമാണ് സര്‍ക്കാര്‍ നിരക്ക്. പല സ്‌കൂളുകളിലും പ്രധാനാദ്ധ്യാപകരും സഹപ്രവര്‍ത്തകരും രക്ഷാകര്‍ത്തൃസമിതിയും സ്വന്തം കീശയില്‍ നിന്ന് പണം മുടക്കിയാണ് കുട്ടികളുടെ വിശപ്പകറ്റുന്നത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് കിട്ടാതിരുന്നപ്പോള്‍ കൈയ്യില്‍ നിന്ന് പണം മുടക്കിയ പല അദ്ധ്യാപകര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും ചെലവായ തുക ഇനിയും ലഭിച്ചിട്ടില്ല.

Related News

Related News

Leave a Comment