റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു

Written by Web Desk1

Published on:

കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു. കിളിമാനൂർ തട്ടത്തുമല മറവക്കുഴി ശ്രീധന്യത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ഗിരിജ (70) ആണ് മരിച്ചത്. വാമനപുരം ആനാകുടി സ്കൂളിലെ അധ്യാപികയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു അപകടം. ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ച് കിടക്കുന്നതിനിടയിലായിൽ ബൈക്കിടിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മറവക്കുഴി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗവും എൻഎസ്എസ് കരയോഗം വനിതാ സംഘം പ്രസിഡൻറുമാണ്. മകൻ ധനീഷ്, മകൾ ധന്യ

See also  റോഡ് മുറിച്ച് കടുക്കുന്നതിനിടെ സ്‌കൂൾ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

Leave a Comment