കാസർകോട് (Kasaragod) : കേരള കേന്ദ്ര സർവ്വകലാശാല (Central University of Kerala) യിലെ ഗവേഷക വിദ്യാർത്ഥിനി (Research student) ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിനി റൂബി പട്ടേലാ (Ruby Patel is a native of Bihar) ണ്(27) മരിച്ചത്. ഹിന്ദി വിഭാഗം പിഎച്ച്ഡി വിദ്യാർത്ഥി (Hindi department PhD student) യായിരുന്നു റൂബി (Roobi). ഇന്ന് രാവിലെയോടെ കോളേജ് ഹോസ്റ്റലിലെ പൊതു ശുചിമുറിയിലാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ സഹപാഠികൾ ചേർന്ന് ശുചിമുറി തള്ളിത്തുറക്കുകയായിരുന്നു. ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ലെന്ന് സർവകലാശാല അധികൃതരും സഹപാഠികളും പറഞ്ഞു. വിദ്യാർത്ഥിനിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.