Friday, May 30, 2025

അപകടത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം…

Must read

- Advertisement -

പാലക്കാട് (palakkad) : പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ഐപിടി കോളേജിനു സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

See also  ദുബായിൽ ജോലി ലഭിച്ച് മണിക്കൂറുകൾക്കകം മലയാളി എഞ്ചിനീയർ മരിച്ച നിലയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article