ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം. ക്രിസ്തുദേവന്റെ ചിത്രം മോര്‍ഫ് ചെയ്ത് സുരേഷ് ഗോപിയുടെ ചിത്രമാക്കിയാണ് റെജി ലൂക്കോസ് (Regi Luckose) പോസ്റ്റ് ചെയ്തത്. ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച ; സുയേശു ഈ കുടുംബത്തിന്റെ നാഥന്‍ എന്നുമാണ് ഫോട്ടോയ്‌ക്കൊപ്പം റെജി ലൂക്കോസ് ആക്ഷേപ രൂപത്തില്‍ എഴുതിയത്. സംഭവം വിവാദമായതോടെ റെജി ലൂക്കോസ് പോസ്റ്റ് മുക്കി. എന്നാല്‍ പോസ്റ്റില്‍ പരാതിയുമായി സിറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് രംഗത്തെത്തി.
തൃശൂരില്‍ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് സുരേഷ് ഗോപിക്ക് ലഭിച്ചെന്നാണ് ഇടത് പക്ഷം കണക്കാക്കുന്നത. മാധ്യമപ്രവര്‍ത്തകരോട് ബൈബിള്‍ വചനം പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി ഡല്‍ഹിക്ക് പോയതും.ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഔദ്യോഗികപാര്‍ട്ടി പ്രതിനിധികള്‍ മാറി നില്‍ക്കുമ്പോള്‍ ഇടത് നിരീക്ഷകനായി ചര്‍ച്ചകളിലെത്തുന്നത് റെജി ലൂക്കോസാണ്.