ആര്‍.സി ബുക്ക് , ലൈസന്‍സ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു. തീരുമാനം മന്ത്രിസഭായോഗത്തില്‍

Written by Taniniram

Published on:

ആര്‍.സി ബുക്ക് , ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും. നവംബര്‍വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് ബുധനാഴ്ച ചേര്‍ന്ന് മന്ത്രിസഭായോഗം അനുവദിച്ചു. എന്നാല്‍ അച്ചടിച്ച രേഖകളുടെ വിതരണം മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ വഴിയായിരിക്കും. തപാല്‍കൂലിയില്‍ ആറുകോടി രൂപ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതോടെ വാഹന ഉടമകള്‍ മൂന്നുമാസമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാകുന്നത്. നവംബര്‍ മുതലാണ് അച്ചടി നിര്‍ത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്. നേരത്തെയുള്ള കുടിശ്ശിക മാത്രമാണ് തീര്‍ത്തിട്ടുള്ളത്. ഇനി അച്ചടിക്കുന്ന കാര്‍ഡുകള്‍ക്കുള്ള പ്രതിഫലവും വൈകാനിടയുള്ളതിനാല്‍ കരാര്‍ സ്ഥാപനം വേഗത്തില്‍ അച്ചടി പൂര്‍ത്തിയാക്കാനിടയില്ല.

See also  തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ്‌കുമാറിനെതിരെ നടപടി കടുപ്പിച്ച് പോലീസ്; കളളക്കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ബിജെപി ജില്ലാനേതൃത്വം

Leave a Comment