റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി; ഇനി കിലോഗ്രാമിന് 27 രൂപ

Written by Taniniram

Published on:

കാസര്‍കോട്: സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ പഞ്ചസാരയുടെ വില കൂട്ടി. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷനും വര്‍ധിപ്പിച്ചു. നിലവില്‍ ഒരുകിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരുരൂപയാക്കി. ഇതിനുമുന്‍പ് 2018 ഓഗസ്റ്റിലാണ് റേഷന്‍ പഞ്ചസാരയുടെ വില കൂട്ടിയത്. കിലോഗ്രാമിന് 13.5 രൂപയായിരുന്ന വില അന്ന് 21 രൂപയായണ് വര്‍ധിപ്പിച്ചത്. റേഷന്‍ പഞ്ചസാരയുടെ വിതരണത്തിലൂടെ സര്‍ക്കാരിനുണ്ടാകുന്ന പ്രതിവര്‍ഷ ബാധ്യത കുറയ്ക്കാന്‍ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാല്‍ എന്നാല്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ 27 രൂപ വില നിശ്ചയിച്ചത്.

See also  ശിവസേന പ്രവർത്തകർ അന്നം നൽകി മാതൃകയാവുന്നു

Leave a Comment