റേഷന്‍ മസ്റ്ററിങ് : പുതിയ സെര്‍വ്വറിനായി 3. 54 ലക്ഷം അനുവദിച്ചു

Written by Taniniram

Published on:

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ്ങിലെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പുതിയ സെർവർ വാങ്ങുന്നതിനായി 3. 54 ലക്ഷം രൂപ അനുവധിച്ച് ധനവകുപ്പ്. ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇപ്പോഴുള്ള സർവർ കൂടാതെ ഒരു സർവർ കൂടി ഉൾപ്പെടുത്താനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ളിയാഴ്ച (മാർച്ച് 15) മുതൽ ഇ-പിഒഎസ് സെർവറിലെ തകരാർ മൂലം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിലെ മസ്റ്ററിംഗ് പ്രക്രിയ തടസ്സപ്പെട്ടിരുന്നു. സംസ്ഥന ഐടി മിഷൻ സിസ്റ്റത്തിലെ തകരാറുകൾ മൂലം 1,82, 116 റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ സാധിച്ചത്.

വിവിധ ഔട്ട്ലെറ്റുകളിൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സെർവർ തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി മസ്റ്ററിങ് അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന ഐടി മിഷനെ കൂടാതെ പ്രവർത്തനങ്ങള്‌ തടസ്സമില്ലാതെ ചെയ്യുന്നതിനായി നാഷനൽ ഇൻഫോർമാറ്റിക് സെൻ്ററിൻ്റെ ഓതൻ്റിക്കേഷൻ യൂസർ ഏജൻസി (എയുഎ) സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്.

See also  ആറ്റിങ്ങൽ മുദാക്കലിൽ സി.പി.എം കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം : അഡ്വക്കേറ്റ് എസ് സുരേഷ്

Related News

Related News

Leave a Comment