കൊല്ലം (Kollam) : ഗിരിവര്‍ഗ വേടര്‍ മഹാസഭ റാപ്പര്‍ വേടനെതിരെ കേസ് ഫയല്‍ ചെയ്യും. റാപ്പർ വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി എന്ന ആള്‍ വേടന്‍ എന്ന പേരുപയോഗിച്ച് സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വേടര്‍ സമുദായംഗങ്ങളേയും തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് സമുദായംഗങ്ങള്‍ ആരോപിക്കുന്നത്. (Community members allege that Hirandas Murali, known as Rapper Vedan, is using the name Vedan to misrepresent the state’s approximately three and a half lakh Vedan community members.)
സമുദായാംഗങ്ങളുടെ ജീവിതരീതിയേയും സംസ്‌കാരത്തേയും ജാതീയതയേയും തെറ്റായി ഉപയോഗിക്കുകയാണ് ഹിരണ്‍ ദാസ് ചെയ്യുന്നതെന്നും വേടര്‍ മഹാസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അതിനാല്‍ വേടന്‍ എന്ന് പേര് പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് വേടര്‍ സമുദായംഗങ്ങള്‍ വേടന് വക്കീല്‍ നോട്ടീസ് അയച്ചു.