തിരുവനന്തപുരം വെടിവയ്പ് കേസില്‍ പീഡന പരാതിയുമായി പ്രതിയായ യുവതി. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് മൊഴി നല്‍കിയതോടെ പോലീസ് ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സുജിത്ത് ബലമായി പീഡിപ്പിച്ചു. ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് പീഡനമുണ്ടായത്. പിന്നാലെ സുജിത്ത് മാലദ്വീപിലേക്ക് പോവുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഭാര്യയ്ക്ക് നേരെയുളള വെടിവെയ്പ്. ബലാത്സംഗ കേസിലും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുജിത്തിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
യുവതിയെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പ്രതിയായ യുവതി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ആശുപത്രിവിട്ടു.