തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള ദീര്‍ഘകാല കരാര്‍ വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു.
ആര്യാടന്‍ മുഹമ്മദ് 2016ല്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. വൈദ്യുതി ഉത്പാദന സ്വകാര്യ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ കള്ളക്കള്ളിയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് കാരണം. അദാനിയില്‍നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ ഇത് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
പഴയ കരാറില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി രൂപയുടെ ലാഭം ഉണ്ടാകുമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയതോടെ ഒരു ദിവസം 10 മുതല്‍ 12 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. ഇതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.