റെയിൽവെയുടെ സർപ്രൈസ് : കേരളത്തിലെ നാല് നഗരങ്ങളിലേക്ക് കൂടി ട്രെയിൻ കൂകിപ്പായും

Written by Web Desk1

Published on:

മലപ്പുറം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്രസർക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന പട്ടികയിൽ മഞ്ചേരിയും മലപ്പുറവും ഉൾപ്പെട്ടതിന്റെ പ്രതീക്ഷയിലാണ് ജില്ല. നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്.

പുതിയ റെയിൽവേ ലൈൻ എത്തിക്കുന്നതിനുള്ള സാദ്ധ്യത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്ക് നിർദ്ദേശമേകിയിരുന്നു. ഇതുപ്രകാരം മലപ്പുറവും മഞ്ചേരി നഗരങ്ങളെ ഉൾപ്പെടുത്തി പട്ടിക കൈമാറിയിരുന്നു. കേരളത്തിൽ നിന്നുള്ള നാല് നഗരങ്ങളാണ് പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവ.

ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് പുതിയ റെയിൽവേ ലൈനുകളുടെ കാര്യത്തിൽ കേന്ദ്ര നയം.റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് മലപ്പുറം 1,01,386, മഞ്ചേരി 97,102 ജനസംഖ്യയാണുള്ളത്. നിലവിൽ രണ്ട് റെയിൽപാതകളാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്നത്. വിവിധ ജില്ലകളിലൂടെ കടന്നുപോവുന്ന പ്രധാന റെയിൽപാതയും (തിരുവനന്തപുരം – കാസർകോട്), ഷൊർണ്ണൂർ – നിലമ്പൂർ പാതയുമാണിത്.

സർവേ നടത്തി നിറുത്തിവച്ച നിർദിഷ്ട നിലമ്പൂർ – ഫറോക്ക് പാത പ്രാവർത്തികമാക്കിയാൽ മഞ്ചേരിയിലേക്കും മലപ്പുറത്തേക്കും റെയിൽ സൗകര്യം ലഭ്യമാകും.
സാദ്ധ്യതകൾ ഇങ്ങനെതിരുവനന്തപുരം – കാസർകോട് റെയിൽപാതയിൽ തിരൂർ സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് റോഡ് മാർഗം 28 കിലോമീറ്ററും മഞ്ചേരിയിലേക്ക് 44 കിലോമീറ്ററുമുണ്ട്. ഒരേദിശയിലുള്ള റൂട്ടാണിത്. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ കോട്ടയ്ക്കൽ ഈ റൂട്ടിലാണ്.നിലമ്പൂർ – ഷൊർണ്ണൂർ റെയിൽപാതയിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനാണ്

മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. ഈ റൂട്ടിലെ പ്രധാന സ്റ്റേഷൻ കൂടിയാണ് പെരിന്തൽമണ്ണ നഗരത്തോട് ചേർന്നുള്ള അങ്ങാടിപ്പുറം. ഇവിടെ നിന്ന് മലപ്പുറത്തേക്ക് 20 കിലോമീറ്ററും മഞ്ചേരിയിലേക്ക് 22 കിലോമീറ്ററുമുണ്ട്. രണ്ടും വിപരീത ദിശയിലുള്ള റൂട്ടുകളാണ്. പ്രധാന റെയിൽപാതയെ ബന്ധിപ്പിക്കുംവിധം പുതിയ പാത തുടങ്ങുന്നതാവും ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാവുക.

See also  കനത്ത മൂടൽ മഞ്ഞ്: ഉത്തരേന്ത്യയിൽ 24 ട്രെയിനുകൾ വൈകി

Related News

Related News

Leave a Comment