രാഹുൽ ആർ.നായർ കേന്ദ്ര സേനയിലേക്ക്

Written by Web Desk1

Published on:

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷാ സേനയിലേക്ക് രാഹുൽ ആർ.നായർക്ക് (Rahul R Nair ) നിയമനം. നാഷണൽ സെക്യൂരിറ്റി ഗാർഡിലേക്കാണ് (National Security Guard) ഡെപ്യൂട്ടേഷൻ ലഭിച്ചത്. ഇന്ത്യയിലെ ഏതു അടിയന്തര സാഹചര്യത്തിലും കമാൻഡോ ഓപ്പറേഷൻ (Commando operation) നടത്തുന്ന സേനയാണ് എൻഎസ് ജി. 2008 ലെ മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളെ നേരിട്ടത് എൻഎസ്.ജി (NSG)കമ്മാൻഡോകളാണ്.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (S A G), സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (S R G) എന്നീ രണ്ടു വിഭാഗങ്ങളാണ് എൻ എസ് ജിയിലുള്ളത്. 2008 ബാച്ച് IPS ഉദ്യോഗസ്ഥനാണ് രാഹുൽ ആർ.നായർ. നേരത്തെ CISF ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളിൽ രാഹുൽ ആർ.നായർ നിയമിതനാകുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് എൻഎസ്.ജിയിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം. ഉത്തരേന്ത്യൻ സ്വദേശികളും കേരള കേഡർ IPS ഉദ്യോഗസ്ഥന്മാരായ അരുൺകുമാർ സിൻഹ, സുരേഷ് രാജ് പുരോഹിത് എന്നിവർ പ്രധാനമന്ത്രി മോദി യുടെ സുരക്ഷാവലയത്തിനു നേതൃത്വം വഹിച്ചവരായിരുന്നു. നിയമന ഉത്തരവ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. ഉടൻതന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കും.

See also  സൗമ്യ കൊലക്കേസ് : വിധി ഇന്ന്

Leave a Comment