യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് രമേശ് ചെന്നിത്തല. സമരം ചെയ്ത പ്രവർത്തകരെയും നേതാക്കളെയും അർധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവർക്കെതിരെ സർക്കാർ എടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണ്. ജനകീയ പിന്തുണയോടെ ഈ നടപടികളെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ഭരണ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാമ്പത്തികമായി തകർന്ന ഒരു സർക്കാർ ആണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.