മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചാല്‍ കൂടുതല്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യും

Written by Taniniram

Published on:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയന്‍ ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ചു. മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടില്‍നിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

See also  നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുന്നു

Related News

Related News

Leave a Comment