Saturday, April 5, 2025

പത്മജയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Must read

- Advertisement -

പത്മജ വേണുഗോപാലി (Padmaja Venugopal) ൻ്റെ ബിജെപി പ്രവേശനത്തിൽ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ (Youth Congress state president Rahul Mangkootathil). തന്തയ്ക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? കെ കരുണാകരൻ പത്മജയോട് എന്ത് പാതകമാണ് ചെയ്തത്? കരുണാകരൻ്റെ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉപയോഗിച്ചാൽ പത്മജയെ യൂത്ത് കോൺഗ്രസ് തെരുവിൽ തടയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

പത്മജയെ പിതൃ ഘാതകയായി ചരിത്രം അടയാളപ്പെടുത്തും. പത്മജയെ കേരളത്തിന്റെ മുഖ്യമന്ത്രി ആകാമായിരുന്നു. പക്ഷേ നിയമസഭയിൽ ജയിച്ചില്ലല്ലോ. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി ആകാമായിരുന്നു. പത്മജ എത്തുമ്പോൾ ബിജെപിക്ക് ലഭിക്കാൻ പോകുന്നത് ഒരു വോട്ട്, അതും പത്മജ ചെയ്താൽ മാത്രം. എം.വി ഗോവിന്ദൻ്റെ ആശങ്ക ശരിയാണ്. ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിൽ പോയ അനുഭവം അദ്ദേഹത്തിന് ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരള രാഷ്ട്രീയത്തിലെ കൊടും ചതിയാണ് പത്മജയുടെ ബിജെപി പ്രവേശനമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ. കോൺഗ്രസ് പ്രസ്ഥാനം പത്മജയോട് എന്ത് അവഗണനയാണ് കാണിച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ട്. മൂന്ന് തവണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളിൽ അവസരം നൽകി. തോറ്റിട്ടും അവസരം നൽകിയിട്ടുണ്ട്. കെ കരുണാകരൻ്റെ ആത്മാവിനുപോലും ഏറ്റവും വലിയ നോവാണിതെന്നും ജെബി മേത്തർ അഭിപ്രായപ്പെട്ടു.

See also  'പത്മജയ്ക്ക് മറുപടി പറഞ്ഞാല്‍ കുഴിയില്‍ കിടക്കുന്ന കരുണാകരന്‍ പോലും ക്ഷമിക്കില്ല'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article