തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും.
സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലാണ് രാഹുലിനെ പൊലീസ് പ്രതിയാക്കിയത്. തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത പുതിയ രണ്ട് കേസുകളില്‍ ചൊവ്വാഴ്ച രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ റിമാന്‍ഡിലായ കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ രാഹുല്‍ ജയിലില്‍ തുടരും. ഈ കേസിലെ ജാമ്യാപേക്ഷയില്‍ ഇന്ന് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചാല്‍ രാഹുലിന് ജയില്‍ മോചിതനാകാം