Thursday, April 3, 2025

ഭക്ഷ്യ വിഷബാധയേറ്റ് രാഹുല്‍ ഗാന്ധി, കടുത്ത പനി; കേരളത്തിലെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി

Must read

- Advertisement -

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കൂടെ പനിയും ബാധിച്ചതിനാല്‍
രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനാണ് അറിയിച്ചത്. തൃശൂര്‍, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികള്‍.

വയനാടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍. കഴിഞ്ഞ തവണത്തെപ്പോലെ എളുപ്പമല്ല വയനാടിലെ കാര്യങ്ങള്‍. എതിര്‍സ്ഥാനാര്‍ത്ഥികളായ ആനിരാജയും, കെ.സുരേന്ദ്രനും അതിശക്തമായ പ്രചരണങ്ങളുമായി രംഗത്തുണ്ട്.ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്‍ഡ്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുല്‍ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണു രാഹുല്‍ പങ്കെടുക്കാത്തത് എന്നാണു പാര്‍ട്ടി അറിയിച്ചത്.

See also  രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തുന്നത് തടയാന്‍ സിപിഎം. രാഹുലെത്തുന്നതിന് മുമ്പെ വയനാട്ടില്‍ ആനിരാജയ്ക്കായി പ്രചരണത്തിനിറങ്ങി പിണറായി വിജയന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article