Wednesday, April 2, 2025

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Must read

- Advertisement -

ലക്‌നോ (Lucknow)| അമിത് ഷാ (Amit Shah)ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം (defamatory reference) നടത്തിയ കേസില്‍ രാഹുല്‍ ഗാന്ധി (Rahul Gandhi) ക്ക് ജാമ്യം ലഭിച്ചു. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി (Sultanpur Court of Uttar Pradesh) യാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2018 ല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമിത് ഷാ (Amit Shah) കൊലക്കേസ് പ്രതിയാണെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) പറഞ്ഞിരുന്നു. ഇതിനെതിരെ ബി ജെ പി നേതാവ് വിജയ് മിശ്ര (BJP leader Vijay Mishra) നല്‍കിയ മാനനഷ്ടകേസിലാണ് കോടതി രാഹുല്‍ ഗാന്ധി (Rahul Gandhi) ക്ക് ജാമ്യം നല്‍കിയത്.

രാഹുല്‍ ഗാന്ധി (Rahul Gandhi) യുടെ ഭാരത് ജോഡോ ന്യായ് യാത്ര (Bharat Jodo Nyaya Yatra) ഇന്ന് ഉത്തര്‍പ്രദേശിലാണ്. ഇന്ന് ഉച്ചക്ക് 2 ന് യാത്ര അമേത്തിയിലെ ഫുര്‍സത്ത്ഗഞ്ചി (Fursatganj in Amethi) ല്‍ നിന്ന് പുനരാരംഭിക്കും. രാഹുല്‍ ഗാന്ധി (Rahul Gandhi) കോടതിയില്‍ വരുന്നതിനാല്‍ കോടതി പരിസരത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

See also  ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article