കോട്ടയം (kottayam) : കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. (Health Minister Veena George said that the ragging in Kottayam Nursing College is extremely cruel.) അതിക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവം. ഡി എം ഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ട്.
അങ്ങേയറ്റം ക്രൂരമായിട്ടുള്ള സംഭവം. സസ്പെൻഷനിൽ തീരില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകും. പരമാവധി സ്വീകരിക്കാവുന്ന നടപടികൾ എടുക്കും.
സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്.അതിനെ മറ്റൊരു വിധത്തിലും കാണില്ല. സംസ്ഥാനത്ത് റാഗിംഗ് പരാതികൾ ഉയരുന്ന സാഹചര്യം.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കും.
സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളുടെ റൂമിൽ എന്തിനാണ് പോകുന്നത്. കോട്ടയത്തെ ഹോസ്റ്റലിൽ പരിശോധന നടത്തും. പ്രിൻസിപ്പലിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല, പരാതിപ്പെട്ടില്ല എന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്.
ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്, മോണിറ്ററിംഗ് നടത്തും. DME , ADME എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടക്കും. പരാതി ലഭിച്ചില്ല എന്നുള്ളത് ഒരു കാരണമല്ല. ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ.CCTV ദൃശ്യങ്ങൾ പരിശോധിക്കും. റാഗിംഗ് നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണ്ടേ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.