കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപകനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. അറബി വിഭാഗം അധ്യാപകനായ നിസാമുദ്ദീൻ വംശീയമായി വംശീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. കൂടാതെ വിദ്യാർത്ഥികളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും കോളേജ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, വിദ്യാർഥികളുടെ ആരോപണം നിഷേധിച്ച് അധ്യാപകൻ രംഗത്തെത്തി.
രാഷ്ട്രീയ വിരോധത്തോടെ ചില വിദ്യാർഥികളെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അറബിക്ക് അധ്യാപകനായ നിസാമുദ്ദിനെതിരായ പരാതി.കോളെജിലെ വാട്ട്സ് ഗ്രൂപ്പിൽ അധ്യാപകനെ വിമർശിച്ചതിന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർഥികൾ പുറത്തുവിട്ടു. ക്ലാസ് മുറിയിൽ പോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. നിസാമുദ്ദീന്റെ വംശീയ അധിക്ഷേപം സഹിച്ച് പഠനം തുടരാൻ കഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.