പേവിഷ വാക്സീൻ: സുപ്രീം കോടതി റിപ്പോർട്ട് തേടി

Written by Web Desk1

Published on:

.
ന്യൂഡൽഹി ∙ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പിന്റെയും ചികിത്സയുടെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക ഗൗരവതരമെന്നു സുപ്രീം കോടതി. ഇക്കാര്യത്തിൽ എത്രയും വേഗം മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും കേരള സർക്കാരിനോടും ജഡ്ജിമാരായ സി.ടി. രവികുമാർ, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വാക്സീനുകളുടെ ഫലപ്രാപ്തിയിൽ ആശങ്ക അറിയിച്ച് കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജിയിലാണ് നടപടി. 4 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.


പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് യഥാസമയം നൽകിയിട്ടും ആളുകൾ മരിക്കുന്ന സ്ഥിതിയുണ്ടെന്നും ഇക്കാര്യത്തിൽ വിദഗ്ധരുടെ സ്വതന്ത്രസമിതിയെ നിയോഗിക്കാൻ ഉത്തരവിടണമെന്നുമാണ് ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ മാത്യു കുഴൽനാടൻ, കുര്യാക്കോസ് വർഗീസ് എന്നിവർ വാദിച്ചത്. കുത്തിവയ്പ് നടത്തിയിട്ടും ഏതാനും വർഷങ്ങൾക്കിടെ ആളുകൾ മരിച്ച സാഹചര്യം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മാത്രം 7 പേർ മരിച്ചു.

ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാറ്റങ്ങളോടെ മാർഗരേഖ നടപ്പാക്കണം, സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും സർക്കാർ വാക്സീൻ ശേഖരിച്ചിട്ടുണ്ടോ എന്നറിയാൻ രേഖകൾ ഹാജരാക്കാൻ നിർദേശിക്കണം എന്നീ ആവശ്യവുമുണ്ട്. ഫെബ്രുവരി 20ന് വീണ്ടും പരിഗണിക്കും.

Related News

Related News

Leave a Comment