സിപിഎം വിട്ട നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കെസി വേണുഗോപാലുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്റെ പഴയ പാര്‍ട്ടിയിലേക്ക് ചേക്കേറാനാണ് അന്‍വര്‍ നീക്കം നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കം. ഡിഎംകെ തള്ളിയതോടെ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും ചര്‍ച്ച നടത്തിയിരുന്നു.
അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന സമീപനമാണ് ഇതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടായിരുന്നത്. നിയമസഭയിലടക്കം അന്‍വര്‍ വിഡി സതീശനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വവും അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. കെ സുധാകരനുമായി അന്‍വര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.