Friday, April 4, 2025

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ ;. പാർട്ടി തളളിപ്പറഞ്ഞതോടെ പരസ്യപ്രസ്താവനകളും ഒഴിവാക്കും

Must read

- Advertisement -

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും വാര്‍ത്തക്കുറിപ്പിലൂടെ പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഉള്ള ഫോട്ടോ കവര്‍ ചിത്രമാക്കി. ്. പരസ്യ പ്രസ്താവനകള്‍ താത്കാലികമായി നിര്‍ത്തുന്നുവെന്ന് അന്‍വര്‍ ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു.

കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതില്‍ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റില്‍ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവര്‍ നിരാശരാകും. താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളില്‍ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി.

See also  അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article