Tuesday, June 3, 2025

തെളിവുകള്‍ കൈയിലുണ്ട്, പുറത്തുവിടും; ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ ഭീഷണിയുമയി അന്‍വര്‍

Must read

- Advertisement -

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിച്ച് ശക്തി തെളിയിക്കാന്‍ പി.വി. അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കാര്‍ഷികം, തൊഴില്‍, വ്യാപാരം, സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള സംഘടനകള്‍ തനിക്ക് പിന്തുണ അറിയിച്ചതായി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. ഇവരുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകള്‍ എന്റെ കൈയിലുണ്ട്. വേണ്ടിവന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് അതൊക്കെ കാണിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇവയൊക്കെ പുറത്തുവിട്ടാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വി.ഡി. സതീശന്‍ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന്‍ ഷൌക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു വാണിങ് ആയി പറയുകയാണ്. ഒരു പരിധികഴിഞ്ഞാല്‍ പ്രതിരോധിക്കേണ്ടിവരുമെന്നും അന്‍വര്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അന്‍വര്‍ ആരോപണം ഉന്നയിച്ചു. നവകേരളസദസിന്റെ പേരില്‍ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കോടിക്കണക്കിന് രൂപ റിയാസ് ഭീഷണിപ്പെടുത്തി പിരിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചു. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

See also  തൃണമൂൽ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article