മലപ്പുറം: ജയിലില്‍ തനിക്ക് മോശം അനുഭവമുണ്ടായെന്ന് ജാമ്യത്തിലിറങ്ങിയ പിവി അന്‍വര്‍ എംഎല്‍എ. എം.എല്‍.എയെന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനകള്‍ എന്താണെന്ന് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘എം.എല്‍.എ.എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. കഴിക്കാന്‍ പറ്റുന്ന ഭക്ഷണല്ല എനിക്ക് തന്നത്. രാവിലെ ഒരു ചായയും ഒരുകഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കൈകാര്യം ചെയ്യുന്നുണ്ട്’, അന്‍വര്‍ പറഞ്ഞു.
‘സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നിട്ടില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്’, അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസിലാണ് അന്‍വര്‍ അറസ്റ്റിലായത്.
കിടക്കാൻ തലയിണ നൽകിയില്ല; , സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല – ജയിലിലെ മോശം അനുഭവം വിവരിച്ച് പി.വി അൻവർ
Written by Taniniram
Published on: