നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ

Written by Taniniram

Published on:

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, പ്രതി ഏഴര വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.

പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിയ്ക്കാന്‍ ദിലീപ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായാണ് അടിസ്ഥാന രഹിതമായ കഥകള്‍ അദ്ദേഹം മെനയുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള ആറ് പ്രതികള്‍ പരാതിക്കാരി തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

See also  കേരളത്തില്‍ ഇന്നത്തെ സ്വർണ വില

Related News

Related News

Leave a Comment