യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന് നിമിഷ പ്രിയ. (Nimisha Priya, who is on death row in Yemen, says that the prison authorities have received a message to carry out the execution.) ജയിലിലേക്ക് ഒരു അഭിഭാഷക ഫോൺ ചെയ്‌ത് അറിയിച്ചതായി നിമിഷ പ്രിയ പറഞ്ഞു. ആക്ഷൻ കൗൺസിൽ അധികൃതർക്കാണ് സന്ദേശം ലഭിച്ചത്. ആക്ഷൻ കാൺസിൽ കൺവീനർ ജയൻ എടപ്പാളിനാണ് ശബ്ദം ലഭിച്ചത്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.