Thursday, May 22, 2025

പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കായി പ്രചരണത്തിന് പ്രധാനമന്ത്രി എത്തും

Must read

- Advertisement -

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി ജയിക്കാന്‍ സാധ്യതയുളള എ ക്ലാസ് മണ്ഡലമായാണ് പത്തനംതിട്ടയെ പരിഗണിക്കുന്നത്. പാലക്കാടിന് പുറമേ അനില്‍ ആന്റണിയ്ക്കുവേണ്ടി പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാര്‍ച്ച് 17നാണ് പ്രധാനമന്ത്രി എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി അദ്ദേഹം പാലക്കാട്ടും എത്തുമെന്ന് മുന്‍പ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലൂടെ പ്രചരണത്തില്‍ എന്‍ഡിഎയെ മുന്നിലെത്തിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

See also  സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിക്കാന്‍ നടപടിയെന്ന് പ്രധാനമന്ത്രി. ആലത്തൂര്‍ സ്ഥാനാര്‍ഥി ഡോ.സരസുവിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article