Saturday, April 5, 2025

പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും; ക്ഷേത്രത്തിൽ ഇന്ന് സുരക്ഷാ പരിശോധന

Must read

- Advertisement -

തൃശൂർ∙ ജനുവരി 17ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂരിൽനിന്നു റോഡ് മാർഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. 17ന് രാവിലെ 8ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്ന പ്രധാനമന്ത്രി, 8.45ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമെന്നായിരുന്നു നേരത്തേയുള്ള വിവരം.

16നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. തിരഞ്ഞെടുപ്പ് ഏകോപനത്തിനുള്ള ബിജെപി ബൂത്തുകളുടെ സമിതിയായ ‘ശക്തികേന്ദ്ര’യുടെ ചുമതലയുള്ളവരുടെ യോഗത്തിൽ പങ്കെടുക്കും. 7000 ശക്തികേന്ദ്ര പ്രമുഖന്മാരാണ് കേരളത്തിലുള്ളത്. യോഗത്തിനു ശേഷം 16ന് രാത്രി കൊച്ചി നഗരത്തിൽ റോഡ് ഷോയില്‍ പങ്കെടുക്കും. ശേഷം വില്ലിങ്ഡൻ ഐലൻഡിലെ താജ് ഹോട്ടലിൽ അന്ന് താമസിക്കും.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17നു രാവിലെ 8നു ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രദർശനത്തിനും വിവാഹച്ചടങ്ങിനും ശേഷം തിരികെ കൊച്ചിയിലെത്തും. കൊച്ചിൻ ഷിപ്‌യാഡിൽ രണ്ടു സുപ്രധാന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 10.30നു നിർവഹിച്ച് മടങ്ങുമെന്നുമായിരുന്നു വിവരം.

See also  ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article