പാലക്കാട് (Palakkad) : പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്നു പാലക്കാട് റോഡ് ഷോ (Palakkad Road Show) നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി ആദ്യമായാണു കേരളത്തിലെത്തുന്നത്. ഒരാഴ്ചയ്ക്കിടെ കേരളത്തിലേക്കു മോദിയുടെ രണ്ടാം വരവാണിത്. ഇന്നു രാവിലെ പത്തോടെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മോദി (Modi landing in a helicopter at Mercy College ground) പത്തരയ്ക്കു കോട്ടമൈതാനത്തു നിന്നു റോഡ് ഷോ ആരംഭിക്കും.
സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തു സമാപിക്കും. തുടർന്ന് അദ്ദേഹം സേലത്തേക്കു പോകും. ഇന്നലെ കോയമ്പത്തൂരിൽ റോഡ് ഷോ നടത്തിയ മോദി ഇന്നു തൊട്ടടുത്തുള്ള മണ്ഡലമായ പാലക്കാട്ടെത്തുന്നതു ദക്ഷിണേന്ത്യയിലെ പ്രചാരണത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ്.എൻഡിഎ സ്ഥാനാർഥികളായ സി.കൃഷ്ണകുമാർ (പാലക്കാട്), നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), എം.അബ്ദുൽ സലാം (മലപ്പുറം) എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. ആലത്തൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.