Sunday, April 6, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും ; രണ്ട് ദിവസത്തെ കേരള സന്ദർശനം

Must read

- Advertisement -

കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും.

പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.

തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. യോഗത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എൻ രാധാകൃഷ്ണൻ, ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോർജ്ജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, അഡ്വ. കെ എസ് ഷൈജു, അഡ്വ. നാരായണൻ നമ്പൂതിരി, വെള്ളിയാംകുളം പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

See also  അഡ്വ.ചാര്‍ളി പോള്‍ ട്വന്റി 20 - ചാലക്കുടി ലോക് സഭാമണ്ഡലം സ്ഥാനാര്‍ത്ഥി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article