പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വീണ്ടും കേരളത്തിലെത്തുന്നു. ഫെബ്രുവരി 27നാണ് മോദി തിരുവനന്തപുരത്ത് എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി ആണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കേരളത്തിലെത്തുന്നത്. ഇതിന് മുന്‍പ് രണ്ട് പ്രാവശ്യവും പ്രധാനമന്ത്രിയെത്തിയത് തൃശൂരിലായിരുന്നു. ആദ്യം സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിലും മറ്റൊന്ന് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും. തൃശൂരിനൊപ്പം ബിജെപി ലക്ഷ്യം വയ്ക്കുന്ന മറ്റൊരു ലോക്‌സഭാ മണ്ഡലം കൂടിയാണ് തിരുവനന്തപുരം. കേരള പദയാത്രയുടെ വന്‍ വിജയത്തിന് കാരണമായത് കേരളത്തില്‍ നരേന്ദ്രമോദിക്കുള്ള അംഗീകാരം വര്‍ദ്ധിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ (K Surendran) അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ അറിയിപ്പ് ഇത് വരെ ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്

- Advertisement -