മുറിവേറ്റ വയനാടിന് ആശ്വാസമേകാൻ പ്രധാനമന്ത്രി കേരളത്തിൽ

Written by Taniniram

Published on:

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. 450ഓളം ജീവനുകള്‍ കവര്‍ന്ന വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് മോദി സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയ വിനിമയം നടത്തി. കേരളത്തെ സഹായിക്കാനുള്ള പാക്കേജും ആവശ്യപ്പെട്ടു. എല്ലാം പ്രധാനമനന്ത്രി അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നാണ് സൂചന. കരുണാര്‍ദ്രമായ ഇടപെടലാണ് മോദിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തുന്ന അദേഹം റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും

See also  പ്രധാനമന്ത്രിക്കൊപ്പം ഉച്ചവിരുന്നിന് പങ്കെടുത്ത പ്രേമചന്ദ്രന് മേല്‍ കടുത്ത സൈബര്‍ ആക്രമണം; വിശദീകരണവുമായി എംപി രംഗത്ത്

Related News

Related News

Leave a Comment