പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രേമചന്ദ്രന്‍ എം.പി

Written by Taniniram

Published on:

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. (NK Premachandran) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞത്. കുണ്ടറ പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതിനാല്‍ അതിന് അതിന്റെ പ്രാധാന്യമുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യം വിളിയും ഉയര്‍ന്നു.

നേരത്തെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും വിരുന്നിനിടെ പരോക്ഷമായി പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

See also  അച്ഛന്‍ മകനെ ട്രെഡ്മില്ലില്‍ അമിതവേഗതയില്‍ പരിശീലിപ്പിച്ചു; ആറുവയസ്സുകാരന് ദാരുണാന്ത്യം

Related News

Related News

Leave a Comment