കോട്ടയം (Kottayam) : കടപ്ലാമറ്റത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. (The woman’s family has filed a complaint against her husband’s family over the suicide of a nine-month pregnant woman in Kadaplamattam.) ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആത്മഹത്യ ചെയ്തത്. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലാണ് അമിതാ സണ്ണിയുടെ ഭർത്താവ്. ഒമ്പത് മാസം ഗർഭിണിയായ അമിതയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.