പേരാമ്പ്ര (Perambra) : കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (Abhinand’s wife Swati in Kayanna Kuttiwayal Krishnapuri, Kozhikode) (26) ആണ് മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. സ്വാതി ഏഴു മാസം ഗർഭിണിയായിരുന്നു. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് ഗർഭിണിയായത്. പരിശോധനകൾക്കായാണ് ഇന്നലെ എടപ്പാളിൽ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി.
ഉടൻ തന്ന ലേബർ റൂമിൽ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍.