Friday, April 4, 2025

ചെമ്മീൻ കറി വില്ലനായി, 46 കാരനു മരണം…

Must read

- Advertisement -

ആലങ്ങാട് (Kochi) ∙ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി (Prawn Curry) കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാ (Sibin Das) ആണു (46) മരിച്ചത്. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടു വളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

See also  ഊഞ്ഞാലിൽ നിന്നു വീണു പരുക്കേറ്റ കുട്ടി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article