- Advertisement -
തിരുവനന്തപുരം: എന്‍ പ്രശാന്തിന്റെ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സര്‍ക്കാര്‍ നീട്ടിയത്. എന്‍.പ്രശാന്ത് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്ന ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്.
ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.