രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിനായി ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക.
നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനായ പ്രശാന്തിന്റെ ചെറുപ്പകാലം കുവൈറ്റിലായിരുന്നു. തുടര്‍ന്ന് പല്ലാവൂര്‍ സ്‌കൂളിലും പാലക്കാട് എന്‍എസ്എസ് കോളേജിലും തുടര്‍പഠനം.
പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കി.
സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റ്; സമകാലിക ആകാശ യുദ്ധങ്ങളില്‍ ഇന്ത്യയുടെ കുന്തമുന; ദുഷ്‌കരമയാ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സമര്‍ത്ഥന്‍. ഈ ജനുവരിയില്‍ വിവാഹിതനായി. ചലച്ചിത്രതാരം ലെനയാണ് ഭാര്യ. സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താതിരുന്ന വിവാഹ രഹസ്യം കഴിഞ്ഞദിവസം തനിനിറം ചീഫ് എഡിറ്റര്‍ എസ്ബി മധുവുമായി നടത്തിയ അഭിമുഖത്തിലൂടെ പറയുകയായിരുന്നു.