Friday, May 2, 2025

പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് വൈദ്യുതി തടസപ്പെട്ട സംഭവം: അന്വേഷണം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ വൈദ്യുതി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. (Power Minister K Krishnankutty has said that an investigation will be conducted into the incident of power outage on the way to Raj Bhavan from the airport by Prime Minister Narendra Modi.) തിരുവനന്തപുരം വെള്ളയമ്പലത്താണ് ഇന്നലെ പ്രധാനമന്ത്രി എത്തിയപ്പോൾ വൈദ്യുതി തടസ്സപ്പെട്ടത്.

തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് അതീവ സുരക്ഷയായിരുന്നു ഇന്നലെ ന​ഗരത്തിൽ ഒരുക്കിയിരുന്നത്.

See also  തൃശൂർ പൂരം കലങ്ങിയതല്ല കലക്കിയത് തന്നെ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article