പതിനെട്ടാം ലോക്‌സഭയിലേക്ക് കേരളത്തിലെ വോട്ടെടുപ്പ് ആവേശകരമായി മുന്നേറുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്. പലയിടത്തും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. കടുത്ത് ചൂട് വോട്ടെടുപ്പിന് വെല്ലുവിളിയാണ്. വെയിലിന്‍രെ കാഠിന്യത്തില്‍ നിന്ന് രക്ഷനേടാന്‍ വോട്ട് ചെയ്യാനായി മുതിര്‍ന്നവര്‍ ഉള്‍പ്പെടെ രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തല്‍. കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.