തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ കേസ് ഊര്‍ജ്ജിതമാക്കി പോലീസ്. കേസില്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ല്‍ മേയര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ബസ് ഓടിക്കുന്നതിടെ യദു ലൈംഗികചേഷ്ട കാണിച്ചുവെന്നായിരുന്ന മേയറുടെ പരാതി. ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പോലീസ് സിബിഐ മോഡലില്‍ തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്കരിച്ചു. സംഭവമുണ്ടായ അതേ സമയം തന്നെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെ അതേ രീതിയില്‍ ബസും കാറും ഓടിച്ച് പരിശോധിച്ചു. കാറിലിരുന്നാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ കാണാന്‍ കഴിയുമെന്ന് മനസിലാക്കി. മേയറുടെ പരാതി ശരിയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
കേസ് ഇപ്പോള്‍ മ്യൂസിയം പോലീസാണ് അന്വേഷിക്കുന്നത്. എന്നാല്‍ യദു നല്കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മേയര്‍ക്കും സച്ചിന്‍ദേവ് എംഎല്‍എക്കെതിരെയും കേസ് എടുത്തിരുന്നുവെങ്കിലും ഇതുവരെ തുടര്‍ നടപടി ഉണ്ടായിട്ടില്ല.