- Advertisement -
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ ജെയ്സണ്‍ അലക്സിനെയാണ് ചേങ്കോട്ടുകോണത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥനത്തെത്തി പരിശോധന നടത്തി.അസ്വഭാവിക മരണത്തിന് കേസെടുത്തു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.