Friday, April 4, 2025

ലഹരിക്കേസിൽ പ്രയാഗ മാർട്ടിന് പോലീസിന്റെ ക്ലീൻ ചിറ്റ്; ചോദ്യം ചെയ്യലിൽ കൃത്യമായി മറുപടി നൽകി.മൊഴി പുറത്ത്‌

Must read

- Advertisement -

സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ഇരുവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനത്തിലെത്തിയത്. ആഢംബര ഹോട്ടലില്‍ ഇവര്‍എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവര്‍ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഹോട്ടലില്‍ പോയത് ശ്രീനാഥ് ഭാസിയും ഫ്‌ലാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാന്‍ ഒരു മുറിയില്‍ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലില്‍ കണ്ടില്ലെന്നും പ്രയാഗ പറയുന്നു. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലില്‍ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാര്‍ത്തകള്‍ വന്ന ശേഷം ഓണ്‍ലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനോട് പറഞ്ഞു.

അതേസമയം, ഇരുവരുടെയും ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാല്‍ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. പ്രയാഗക്ക് നിലവില്‍ ക്ലീന്‍ ചിറ്റാണ് പൊലീസ് നല്‍കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും പാര്‍ട്ടിക്ക് എത്തിയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം വിശദമായി പരിശോധിക്കും. പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും ഓം പ്രകാശിനെ നേരിട്ട് പരിചയം ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്

See also  മഴയും കാറ്റും വരുന്നുണ്ടെങ്കിൽ ഇനി തത്സമയം ഫോണില്‍ അറിയാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article