തൃശൂര്‍ ഡിസിസിയിലെ കയ്യാങ്കളിയില്‍ പോലീസ് കേസ്; ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്, ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്‌

Written by Taniniram

Published on:

തൃശൂര്‍ : തൃശൂര്‍ ഡിസിസി ഓഫീസിലെ തമ്മില്‍ തല്ലില്‍ പോലീസ് കേസെടുത്തു. ഇലെ പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും നടപടിയെടുത്തിരുില്ല. ഡിസിസി സെക്ര’റി സജീവന്‍ കുര്യച്ചിറ പരാതി നല്‍കിയതോടെ അധ്യക്ഷന്‍ ജോസ് വളളൂര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ വീഡിയോ ചാനലുകളിലും സോഷ്യല്‍ മീഡിയോകളിലും വന്നിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തില്‍ ആഹ്ലാദത്തിലായിരുന്ന പാര്‍ട്ടിക്ക് വന്‍നാണക്കേടാണ് ഡിസിസി ഓഫീസിലെ അടിയിലൂടെ ഉണ്ടായത്. തമ്മില്‍ തല്ലില്‍ അടിയന്തിര നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഡിസിസിയുടെ ചുമതല ചാലക്കുടി എംപി ബെന്നിബെഹനാന് നല്‍കിയേക്കും. സംഭവത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ സുധാകരനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

See also  എസ് എസ് കോവിൽ റോഡ് ഭാഗികമായി അടച്ചു

Related News

Related News

Leave a Comment